banner

യുപിഎ സഖ്യം തകരും, മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളിലും ബിജെപി-ശിവസേന സഖ്യം വിജയിക്കും: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

മുംബൈ : 2024ൽ മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളിലും ബിജെപി-ശിവസേന സഖ്യം വിജയിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2019ലെ സംസ്ഥാന തെരഞ്ഞെടുപ്പിന് ശേഷം "ബാലാസാഹേബ് താക്കറെയുടെ പാർട്ടിയെ ശരദ് പവാറിന്റെ കാൽക്കൽ" കൊണ്ടുപോയി മുഖ്യമന്ത്രിക്കസേര പിടിക്കാനുള്ള അത്യാഗ്രഹമാണ് ഉദ്ധവ് താക്കറെയുടെ തിരിച്ചടിക്ക് കാരണമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

"ഇപ്പോൾ എല്ലാ പ്രതിസന്ധികളും അവസാനിച്ചു, യഥാർത്ഥ ശിവസേന ബി ജെ പിക്കൊപ്പമാണ്, മഹാരാഷ്ട്രയിലെ എല്ലാ ലോക്‌സഭാ സീറ്റുകളിലും ഞങ്ങൾ വിജയിക്കും. തന്ത്രങ്ങൾക്ക് വീണ്ടും അധികാരം ലഭിക്കൂ എന്ന് ശിവസേനയ്ക്കും ബി ജെ പിക്കും ഒരിക്കൽ കൂടി തെളിയിക്കാനാകുമെന്നും അദ്ദേഹം പാർട്ടി പ്രവർത്തകരോട് പറഞ്ഞു.

Post a Comment

0 Comments