banner

മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജി ശേഖരൻ നായർ അന്തരിച്ചു; വിടവാങ്ങിയത് മാതൃഭൂമി പത്രത്തിന്റെ തിരുവനന്തപുരം ബ്യുറോ ചീഫ്

തിരുവനന്തപുരം : മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജി ശേഖരൻ നായർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സയിലായിരിക്കവേയാണ് അന്ത്യം സംഭവിച്ചത്. മാതൃഭൂമി പത്രത്തിന്റെ തിരുവനന്തപുരം ബ്യുറോ ചീഫ് ആയിരുന്നു. ശനിയാഴ്ച്ച രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. 75 വയസായിരുന്നു.

രാഷ്ട്രീയ കോളിളക്കങ്ങൾ സൃഷ്‌ടിച്ച നിരവധി വാർത്താ ലേഖനങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ വാർത്താ പരമ്പര ഉയര്‍ത്തിയ വിവാദങ്ങളെത്തുടര്‍ന്ന് കെ. കരുണാകരന്‍ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ആര്‍. രാമചന്ദ്രന്‍നായര്‍ രാജിവെച്ചിരുന്നു. 1999-ല്‍ കൊളംബോയില്‍ സാര്‍ക്ക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി വാജ്പേയിക്കൊപ്പം പോയ മാദ്ധ്യമസംഘത്തിലെ അംഗമായിരുന്നു. 1993-ല്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി പ്രേമദാസയുടെ വധം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2007-ല്‍ ബെല്‍ഗ്രേഡില്‍നടന്ന ഇന്റര്‍നാഷണല്‍ പ്രസ് ഏജന്‍സിയുടെ 58-ാമത് ജനറല്‍ അസംബ്ലിയിലും പങ്കെടുത്തിട്ടുണ്ട്.

Post a Comment

0 Comments