banner

കൊല്ലത്ത് അമിത വേഗതയിലെത്തിയ കാർ ഇടിച്ച് കാൽനടയാത്രക്കാരിയായ വയോധിക മരിച്ചു

കൊല്ലം : അഞ്ചലിലുണ്ടായ അപകടത്തിൽ കാൽനടയാത്രക്കാരിയായ വയോധിക മരിച്ചു. അഞ്ചൽ ഏറം ജംഗ്ഷന് സമീപം അഞ്ചൽ റോഡിൽ ഇന്ന് വൈകിട്ടോടെയുണ്ടായ അപകടത്തിൽ അഞ്ചൽ മധുര സ്വദേശി പഞ്ചമി (65) ആണ് മരിച്ചത്. അഞ്ചൽ വിശ്വഭാരതി കോളേജ് പ്രിൻസിപ്പൾ പ്രദീപ് ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

നിയന്ത്രണം വിട്ട കാർ കാൽനടക്കാരിയായ പഞ്ചമിയെ ഇടിക്കുകയായിരുന്നു. സമീപത്തെ ബോർഡും ഇടിച്ചു തകർത്ത വണ്ടി ആളൊഴിഞ്ഞ പറമ്പിൽ നിന്നു. കാർ അമിതവേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments