banner

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്യും

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നാരംഭിക്കും. ഡിസംബര്‍ മാസത്തെ പെന്‍ഷനാണ് ഇന്നുമുതല്‍ വിതരണം ചെയ്യുക. ഇതിനായി ധന വകുപ്പ് 900 കോടി രൂപ അനുവദിച്ചു.സഹകരണ ബാങ്കുകള്‍ മുഖേന വീടുകളിലും മറ്റുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ടിലുമാണ് പെന്‍ഷന്‍ ലഭിക്കുക.

62 ലക്ഷം പേര്‍ക്കാണ് സര്‍ക്കാര്‍ 1600 രൂപ വീതം ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്.

നവംബര്‍ മാസത്തില്‍ ആ മാസത്തേതുള്‍പ്പെടെ രണ്ട് മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്തിരുന്നു. 52 ലക്ഷത്തോളം പേര്‍ക്കാണ് അന്ന് തുക അനുവദിച്ചത്. 3200 രൂപ വീതം പെന്‍ഷന്‍കാര്‍ക്ക് ലഭിച്ചു.

അതേസമയം ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയില്‍ നിരവധി അനര്‍ഹര്‍ കടന്നുകൂടിയത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുകയും അവരെ കണ്ടെത്തി പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. അനര്‍ഹമായ കൈകളിലേക്ക് പെന്‍‍ഷന്‍ എത്തുന്നത് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന നിരീക്ഷണം നടത്തി ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് അന്വേഷണത്തിന് നേരത്തെ നിര്‍ദ്ദേശം നല്‍കിയത്. പരിശോധനയ്ക്കെതിരെ പ്രാദേശികമായും രാഷ്ട്രീയമായും എതിര്‍പ്പുകളുണ്ടാവുന്നത് ഈ നടപടികളെ ബാധിക്കുന്നുമുണ്ട്. ശരാശരി ഒരുമാസത്തെ വ്യത്യാസത്തിലാണ് നിലനില്‍ ക്ഷേമനിധി കുടിശിഖ വരുന്നത്.

Post a Comment

0 Comments