banner

സംശയം തോന്നി തടഞ്ഞപ്പോൾ ആർത്തവമാണെന്ന് മറുപടി, കൃത്രിമ ആർത്തവം സൃഷ്ടിച്ച് സ്വർണ്ണ ബിസ്കറ്റുകൾ കടത്താൻ ശ്രമിച്ച യുവതി നെടുമ്പാശ്ശേരിയിൽ പിടിയിലായി

കൊച്ചി : കൃത്രിമ ആർത്തവം സൃഷ്ടിച്ച് സ്വർണം കടത്താൻ ശ്രമിച്ച യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി.

റിയാദിൽ നിന്നെത്തിയ യുവതിയാണ് 582 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണം ഒളുപ്പിക്കുന്നതിനായി പെയിന്‍റും രാസവസ്തുക്കളും ഉപയോഗിച്ച് കൃത്രിമമായി ആർത്തവം ഉണ്ടാക്കിയിരുന്നു. ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ചപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു.

ദേഹ പരിശോധന നടത്തണ‌മെന്നു പറഞ്ഞപ്പോൾ താൻ ആർത്തവാവസ്ഥയിലാണെന്ന് പറഞ്ഞ് യുവതി ഒഴിഞ്ഞു മാറുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രഹസ്യ ഭാഗത്ത് ഒളിപ്പിച്ച അഞ്ച് സ്വർണ ബിസ്കറ്റുകൾ കണ്ടെത്തിയത്. 30 ലക്ഷത്തോളം വില വരുന്ന സ്വർണമാണിത്.

Post a Comment

0 Comments