banner

നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമാണെന്ന് സംശയം

മലപ്പുറം : എടക്കരയിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ എടക്കര സ്വദേശി വിപിൻ (34) ആണ് മരിച്ചത്. പോലീസും, ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വിദേശത്തുള്ള സഹോദരിയുടെ ഉടമസ്ഥതയിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments