banner

ഇന്ന് ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; മുഖ്യമന്ത്രിക്ക് വൻ സുരക്ഷ

നികുതി വര്‍ധനയ്‌ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. അധിക നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഇന്ന് ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തും.

കളമശേരിയില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ മര്‍ദിച്ചതിനെതിരെയാണ് പ്രതിഷേധം. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടിക്കും കനത്ത സുരക്ഷയുണ്ട്. നേതാക്കളെ കരുതല്‍ തടങ്കലിലെടുത്താണ് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധത്തെ പൊലീസ് നേരിട്ടത്.

കോണ്‍ഗ്രസ്, കെഎസ്്യു പ്രവര്‍ത്തകരും പ്രതിഷേധത്തിന്റെ ഭാഗമായി അണിനിരന്നിരുന്നു .

إرسال تعليق

0 تعليقات