banner

കൊല്ലത്ത് പോലീസിനെതിരെ യൂത്ത് കോൺഗ്രസ് ഉപരോധം; ഇന്നലത്തെ സംഭവങ്ങളിൽ വികാരാധീനരായി പ്രവർത്തകർ, ഒടുവിൽ അറസ്റ്റ്

കൊല്ലത്ത് പൊലീസിനെതിരെ യൂത്ത് കോൺഗ്രസ്സ് ഉപരോധത്തിൽ വികാരാധീനരായി പ്രവർത്തകർ. കഴിഞ്ഞ ദിവസം ചിന്നക്കടയിലുണ്ടായ അക്രമസംഭവങ്ങൾക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ഉപരോധിച്ചത്. അനുനയ ശ്രമങ്ങൾ പാളിയതോടെ പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടക്കുകയായിരുന്നു. 

യൂത്ത് കോൺഗ്രസ്‌ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചത്.
കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ ഡി വൈ എഫ് ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർ നിഷ്‌ക്രിയത്വം തുടരുകയാണെന്നാരോപിച്ചായിരുന്നു ഉപരോധം.

ഡി വൈ എഫ് ഐയുടെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പോലീസ് ഒത്താശ ചെയ്യുന്നുവെന്നും യൂത്ത് കോൺഗ്രസ്‌ ആരോപിക്കുന്നു.

ഉപരോധ സമരം കടുത്തതോടെ കൂടുതൽ പോലീസ് എത്തി യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

Post a Comment

0 Comments