banner

കൊല്ലത്ത് വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഒരാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാക്കള്‍ പിടിയില്‍

കൊല്ലം : വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഒരാളെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പോലീസ് പിടിയില്‍. പുതുച്ചിറ പനമൂട്ടില്‍ കിഴക്കതില്‍ സച്ചു(19), ഇരവിപുരം, ആക്കോലില്‍ ചേരി, കോടിയാട്ട് പടിഞ്ഞാറ്റതില്‍ പ്രശാന്ത്(25) എന്നിവരാണ് കൊട്ടിയം പോലീസിന്‍റെ പിടിയിലായത്. 

19-ാം തീയതി വെളുപ്പിന് പ്രതികളും പുതുച്ചിറ സ്വദേശിയായ ശ്രീകുമാറും തമ്മിലുണ്ടായ വാക്ക്തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതികള്‍ ശ്രീകുമാറിനെ അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സച്ചു മടലുകൊണ്ട് തലയില്‍ അടിക്കുകയും പ്രശാന്ത് കൈയ്യില്‍ കരുതിയിരുന്ന കത്താളുകൊണ്ട് തലയില്‍ വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. 

തലയില്‍ ആഴത്തില്‍ മുറിവേറ്റ ശ്രീകുമാറിനെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് പ്രതികളെ പിടികൂടുകയായിരുന്നു. ഇരവിപുരം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ പ്രശാന്ത്. 

കൊട്ടിയം പോലീസ് ഇന്‍സ്പെക്ടര്‍ വിനോദിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ സുജിത്ത് ജി നായര്‍, ഷിഹാസ്, റിനോക്സ്, എഎസ്ഐ വില്‍സന്‍, സിപിഓ മാരായ സന്തോഷ്ലാല്‍, പ്രവീണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. 

Post a Comment

0 Comments