മലപ്പുറം : എടപ്പാളിൽ വിദ്യാർത്ഥിനിയെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂടല്ലൂർ സ്വദേശിനിയും ഡിഗ്രി വിദ്യാർത്ഥിനിയുമായ അക്ഷയ (20) നെയാണ് ബന്ധു വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കിടപ്പ് മുറിയിലെ ജനൽ കമ്പിയിൽ ഷാൾ മുറുക്കി തൂങ്ങിയ നിലയിലാണ് അക്ഷയയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പഠന ആവിശ്യങ്ങൾക്ക് വേണ്ടിയാണ് അക്ഷയ ബന്ധുവീട്ടിൽ താമസിച്ചിരുന്നത്.
അതേസമയം അക്ഷയ ജീവനൊടുക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 تعليقات