banner

ഒരു ഫോൺ വിളിയിൽ കഞ്ചാവ് എത്തും!!, ആ വിളി നിർത്തിച്ച് പോലീസ്; എംഡിഎംഎയും കഞ്ചാവുമായി 20കാരൻ പിടിയിൽ

തൃശൂർ ( Ashtamudy Live News ) : എംഡിഎംഎയും കഞ്ചാവുമായി തൃശൂരിൽ യുവാവ് പിടിയിൽ. വഴുക്കുംപാറ കിഴക്കേക്കര വീട്ടിൽ ഇജോ (20) ആണ് പിടിയിലായത്. 

ഒല്ലൂർ പൊലീസാണ് കാച്ചേരി ജിടി നഗറിൽ നിന്ന് ഇയാളെ പിടികൂടിയത്.

വിൽപനക്കായി ചെറു പ്ലാസ്റ്റിക്ക് കവറുകളിലാക്കി സൂക്ഷിച്ച നിലയിലാണ് എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തത്. മയക്കുമരുന്ന് വിറ്റുകിട്ടിയ 5,000 രൂപയും കണ്ടെടുത്തിട്ടുണ്ട്.

ഫോൺ വഴി ബന്ധപ്പെടുന്നവര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ച് വിൽക്കുന്നതാണ് ഇയാളുടെ രീതി. 

ഒല്ലൂര്‍ എസ്ഐ ഗോഗുലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാവിനെ പിടികൂടിയത്.

إرسال تعليق

0 تعليقات