banner

കൊല്ലത്ത് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ കേസിൽ 21 കാരൻ പോലീസ് പിടിയില്‍.

മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തി വന്ന പ്രതി പോലീസ് പിടിയിലായി. പള്ളിത്തോട്ടം കല്ലേലിവയലില്‍ പുരയിടം, സാജന്‍(21) ആണ് പളളിത്തോട്ടം പോലീസിന്‍റെ പിടിയിലായത്. പള്ളിത്തോട്ടം കൈക്കുളങ്ങര ജ്യോതിസ് നഗര്‍ 101-ല്‍ ജോസിന്‍റെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ മോഷണം പോയതായി കാണിച്ച് ജോസ് പള്ളിത്തോട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പള്ളിത്തോട്ടം ഇന്‍സ്പെക്ടര്‍ ഫയാസിന്‍റെ നിര്‍ദ്ദേശപ്രകാരം പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ മോഷ്ടാവിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷ്ടിച്ചെടുക്കുന്ന ഫോണുകള്‍ വില്‍പ്പന നടത്തി ലഭിക്കുന്ന പണം ലഹരി ഉപയോഗത്തിനും മറ്റ് ആഡംബര ജീവിതത്തിനുമായി ഉപയോഗിക്കുകയാണ് ഇയാളുടെ രീതി. 

 
ജില്ലാ പോലീസ് മേധാവി

Post a Comment

0 Comments