banner

ടെക്നോപാർക്കിൽ ജീവനക്കാരനായ 23 കാരൻ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു

തിരുവനന്തപുരം : ടെക്നോപാർക്കിൽ സ്റ്റാർട്ടപ്പ് കമ്പനിയിലെ ജീവനക്കാരൻ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു.സ്റ്റാർട്ടപ്പ് സംരംഭമായ ടോസിൽ എന്ന കമ്പനിയിലെ ജീവനക്കാരനായ മണക്കാട് സ്വദേശി രോഷിത് എസ് (23) ആണ് വീണു മരിച്ചത്.

വെള്ളിയാഴ്ച നാലു മണിയോടെയാണ് സംഭവം. സി-ഡാക് കെട്ടിടത്തിലെ നാലാം നിലയിൽ നിന്നാണ് വീണത്.തലയിടിച്ചുള്ള വീഴ്ചയിൽ സ്ഥലത്തു വച്ചു തന്നെ ഇയാൾ മരിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments