banner

പനി ബാധിച്ച് ചികിത്സയിൽ കഴിയവേ മരിച്ച പെൺകുട്ടി പീഡനത്തിന് ഇരയായ സംഭവത്തിൽ 26കാരൻ അറസ്റ്റിൽ

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെട്ട പതിമൂന്നുകാരി ലൈംഗീക പീഡനത്തിന് ഇരയായിരുന്നതായി പോലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പീരുമേട് സ്വദേശി വിഷ്ണു സുരേഷ് (26) ആണ് അറസ്റ്റിലായത്.

കടുത്ത പനിയും, തലവേദനയുമായികോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ പെൺകുട്ടി കഴിഞ്ഞ സെപ്റ്റംബർ 9 നാണ് മരിച്ചത്. തുടർന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. മെഡിക്കൽ ബോർഡിന്റെ പരിശോധനയിൽ പെൺകുട്ടി ലൈംഗീക പീഡനത്തിന് ഇരയായതായി കണ്ടെത്തി. 

ചങ്ങനാശേരിയിലും,മല്ലശേരിയിലും ചികിത്സ തേടിയതിന് ശേഷം നില ഗുരുതരമായതോടെയാണ് പെൺകുട്ടിയെ മെഡിക്കൽ കോളേജിലെത്തിച്ചത്.

പെൺകുട്ടി പീഡനത്തിന് ഇരയായെന്ന റിപ്പോർട്ട് വന്നതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. 

പെൺകുട്ടിയുടെ അമ്മയുടെ ഫോൺ കോളുകൾ പരിശോധിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടാക്കിയത്. 

കേസിലെ പ്രതിയായ വിഷ്ണു 29 തവണ അമ്മയുടെ ഫോണിലേക്ക് വിളിച്ചതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയും വിഷ്ണുവും അടുപ്പത്തിലായിരുന്നതായും ലൈംഗീകമായി ഉപയോഗിച്ചതായും തെളിയുകയായിരുന്നു.

إرسال تعليق

0 تعليقات