banner

വഴിയരികിൽ 36 കാരനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി ( Ashtamudy Live News ) : കുമളി റോസാപ്പൂക്കണ്ടത്ത് യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. റോസാപ്പൂക്കണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന രുക്മാന്‍ അലി(36) ആണ് മരിച്ചത്.

വഴിയരികില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ രണ്ട് പേരെ കുമളി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുമളി സ്വദേശി അജിത്, കമ്പം സ്വദേശി ഖാദര്‍ എന്നിവരെ തേനിയില്‍ നിന്നുമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ കൊലപാതകമാണെന്നാണ് സൂചന.

إرسال تعليق

0 تعليقات