banner

നവജാത ശിശുവിനെ പൊലീസുകാർ ചവിട്ടിക്കൊന്ന സംഭവത്തിൽ 6 പൊലീസുകാർക്കെതിരെ കേസെടുത്തു

ഝാർഖണ്ഡ് ( Ashtamudy Live News ) : ഝാർഖണ്ഡിൽ നവജാത ശിശുവിനെ പൊലീസുകാർ ചവിട്ടിക്കൊന്ന സംഭവത്തിൽ 6 പൊലീസുകാർക്കെതിരെ കേസെടുത്തു. ഇതിൽ അഞ്ച് പേരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. പ്രതിയെ തിരഞ്ഞ് വീട്ടിലെത്തിയ പൊലീസുകാർ നിലത്തുകിടക്കുകയായിരുന്ന കുഞ്ഞിനെ ചവിട്ടി കൊല്ലുകയായിരുന്നു എന്നാണ് പരാതി.

ഇന്നലെ ഝാർഖണ്ഡ് ഗിരിധിൽ കേസിന്റെ ഭാഗമായി പ്രതിയെ തെരഞ്ഞിറങ്ങിയ പൊലീസ് സംഘം നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. ഗിരിധിലെ കോഷോടൊങ്ങോ ജില്ലയിലാണ് അതിദാരുണമായ സംഭവം. ഭൂഷൺ പാണ്ഡെ എന്ന പ്രതിയെ തെരഞ്ഞിറങ്ങിയ പൊലീസ് എത്തുമ്പോൾ പ്രതി ഓടി രക്ഷപെടുകയായിരുന്നു. കുഞ്ഞിനെ വീട്ടിലാക്കി മറ്റ് കുടുംബാംഗങ്ങളും രക്ഷപ്പെട്ടു. എന്നാല്‍ കുടുംബം തിരിച്ചെത്തിയപ്പോൾ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടു എന്നാണ് ആരോപണം. തന്നെ തിരഞ്ഞ് വീട്ടിലെത്തിയ പൊലീസ് കട്ടിലിന് മുകളിൽ കയറിയപ്പോൾ കുഞ്ഞിന് ചവിട്ടേൽക്കുകയായിരുന്നു എന്ന് ഭൂഷൺ പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു.

കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായി ഡിഎസ്പി സഞ്ജയ്‌ റാണ പറഞ്ഞു. വിഷയത്തിൽ അന്വേഷണം നടത്താൻ ജാർഖണ്ഡ് മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസുകാർക്കെതിരെ കേസെടുത്തത്.

Post a Comment

0 Comments