banner

കാർ പാഞ്ഞ് കയറി ബസ് കാത്തുനിന്ന വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ അഞ്ചാലുംമൂട് സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം : കൊല്ലം അഞ്ചാലുംമൂട്ടിലെ പ്രമുഖ വ്യവസായി സഞ്ചരിച്ചിരുന്ന കാർ കല്ലമ്പലത്ത് ബസ് കാത്ത് നിന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞ് കയറി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ആറ്റിങ്ങൽ സ്വദേശിനിയും കെടിസിടി കോളേജ് വിദ്യാർത്ഥിനിയുമായ ശ്രേഷ്ഠ എം വിജയ് (24) ആണ് മരിച്ചത്. അപകടത്തിൽ പതിനാറോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ അഞ്ചാലുംമൂട് ഇഞ്ചവിള സ്വദേശി ബിജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാറിൻ്റെ അമിത വേഗതയാണ് അപകട കാരണമെന്ന് പൊലീസ് വ്യക്ത്തമാക്കി.

ബുധനാഴ്ച്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ബസ് കയറാനായി ബസ് സ്റ്റോപ്പിൽ കാത്ത് നിൽക്കുകയായിരുന്ന വിദ്യാർത്ഥിനികൽക്കിടയിലേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞ് കയറുകയായിരുന്നു. കൊല്ലം ഭാഗത്ത് നിന്ന് വിമാനത്താവളത്തിലേക്ക് സഞ്ചരിച്ച കാർ അമിത വേഗതയെ തുടർന്ന് നിയന്ത്രണം വിടുകയും വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞ് കയറുകയുമായിരുന്നു. ബസ് വരാൻ മിനിറ്റുകൾ മാത്രം ശേഷിക്കെയാണ് ദുരന്തമുണ്ടായത്. അപകട ശേഷം കാർ പിന്നോട്ടെടുത്ത് രക്ഷപ്പെടാനും ഇവർ ശ്രമിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.

അപകടത്തിൽ പരിക്കേറ്റ ഗായത്രി.ആതിര,ആമിന,സുമിന,നിഹാൽ,നിതിൻ,ഫഹദ്,സൂര്യ,അരുണിമ, ആസിയ,ഫൈസ്,ഗംഗ,ആദിത്,വീണ തുടങ്ങിയവരെ ചാത്തൻ തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭ സമയം അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഉടമയെയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് മറ്റൊരു വാഹനത്തിൽ വ്യവസായി വിമാനത്താവളത്തിലെത്തി വിദേശത്തേക്ക് പോയതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

Post a Comment

0 Comments