കൊല്ലം : പെരിങ്ങാലത്ത് ശിക്കാരി ബോട്ട് അഷ്ടമുടിക്കായലിൽ മുങ്ങി വൻ അപകടം. ജലഗതാഗത വകുപ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ അപകടത്തിൽപ്പെട്ട സ്ത്രീകളും കൈക്കുഞ്ഞും കുട്ടികളും ഉൾപ്പെടുന്ന എട്ടംഗ സംഘത്തെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു സംഭവം. സാമൂവൽ,രാജു, അജയകുമാർ, കൃഷ്ണൻകുട്ടി, ആദർശ് തുടങ്ങിയ ജലഗതാഗത വകുപ്പ് ജീവനക്കാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയതെന്ന് അഷ്ടമുടി സ്വദേശിയുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഇത് സംബന്ധിച്ച് അഷ്ടമുടി സ്വദേശി സാജൻ ഹിലാൽ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ് താഴെ വായിക്കാം..
വാട്ടർ ട്രാൻസ്പോർട്ട് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ അഷ്ടമുടി കായലിൽ എട്ടു ജീവൻ രക്ഷപ്പെടുത്തി... എസ് 39 നമ്പർ ബോട്ട് പെരിങ്ങാലത്തിനും കോയിവിളക്കും ഇടയിൽ സർവീസ് നടത്തവേ പെരിങ്ങാലത്തിനു തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഒരു ശിക്കാരി വള്ളം വെള്ളത്തിൽ മുങ്ങുന്നതായി ശ്രദ്ധയിൽ പെടുകയും പെട്ടന്ന് തന്നെ അങ്ങോട്ടേക്ക് ബോട്ട് തിരിച്ചു വെള്ളത്തിന് അടുത്തെത്തിച്ചു പകുതിയിലധികം മുങ്ങിയ വള്ളത്തിൽ 3മാസം പ്രായമുള്ള കൈകുഞ്ഞ് അടക്കം മറ്റു മൂന്ന് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളും ഒരു പുരുഷനും വെള്ളത്തിന്റെ ജീവനക്കാരനും ഉണ്ടായിരുന്നു ... ഒരു വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെടുത്തിയ കെ.ഡബ്ള്യു.ടി.എ യിലെ കൊല്ലത്തെ ജീവനക്കാർ.. .. സാമൂവൽ,രാജു, അജയകുമാർ, കൃഷ്ണൻകുട്ടി, ആദർശ്.. ബിഗ് സല്യൂട്ട്..
0 Comments