banner

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശിയും യുവതിയും ഉൾപ്പെടെ മൂന്ന് പേർ പോലീസ് പിടിയിൽ

കോട്ടയം : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവതിയടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 

പാലക്കാട് പെരിയൻകുളം സ്വദേശി ആദർശ് (20), വൈക്കം ചെമ്മനത്തുക്കര സ്വദേശി ധന്യ (25), കൊല്ലം പനയം സ്വദേശി സിബു (19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലം സ്വദേശിയായ സിബു ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയെ പരിചയപ്പെടുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. 

തുടർന്ന് ആദർശും ധന്യയും ചേർന്ന് പെൺകുട്ടിയെ വീട്ടിൽ നിന്നും ഇറക്കികൊണ്ട് പോകുകയായിരുന്നു. 

പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന് ഇരുവരും ഒത്താശ ചെയ്യുകയായിരുന്നെന്ന് പോലീസ് പറയുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

0 Comments