banner

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് നടുറോഡിൽ കത്തി നശിച്ചു; യാത്രക്കാരെല്ലാം രക്ഷപ്പെട്ടു

തിരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് തീ പിടിച്ചു. ബസ് പൂർണ്ണമായും കത്തിനശിച്ചു. ഡ്രൈവറുടേയും കണ്ടക്ടറുടേയും അവസരോചിതമായ ഇടപെടലുകൊണ്ട് വിലയ ദുരന്തം ഒഴിവാകുകയായിരുന്നു. 

ഇന്ന് 11.45ഓടെയാണ് സംഭവം. ചിറയിൻ കീഴിൽ നിന്നും കണിയാപുരത്തേക്ക് പോയ ബസിനാണ് തീപിടിച്ചത്. കാറ്റാടിമുക്കിൽ ഒരു കയറ്റം കയറുന്നതിനിടെ വാഹനത്തിന്റെ മുന്നിൽ നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഉടൻ തന്നെ ഡ്രൈവർ ബസ് റോഡരികിലേക്ക് നിർത്തുകയായിരുന്നു. 

പിന്നീട് ബസ് പരിശോധിച്ച ഡ്രൈവർ യാത്രക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു.  ബസ്സിൽ 39 യാത്രക്കാരാണുണ്ടായത്. ഉടൻ തന്നെ അടുത്തുള്ള ചാടക്കടയിലേക്ക് പോയ ഡ്രൈവർ അവിടെ ​ഗ്യാസ് കുറ്റി ഉൾപ്പെടെ മാറ്റാനാവശ്യപ്പെട്ടു. 

إرسال تعليق

0 تعليقات