പാട്ന ( Ashtamudy Live News) : ബീഹാറിലെ പാട്‌നയിൽ തെരുവ് നായയെ ബലാത്സംഗം ചെയ്തുവെന്ന ഞെട്ടിക്കുന്ന സംഭവം പുറത്ത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുകയായിരുന്നു. ഫുൽവാരി ഷെരീഫിലെ ഫൈസൽ കോളനിയിലാണ് സംഭവം.
മാർച്ച് എട്ടിന് ഹോളി ദിനത്തിലായിരുന്നു സംഭവം. തെരുവ് നായയെ ഒരാൾ ഉപദ്രവിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴാണ് അക്രമത്തെക്കുറിച്ച് പുറംലോകമറിയുന്നത്.
ഇതിനെത്തുടർന്ന് ഫുൽവാരി ഷെരീഫ് പൊലീസ് സ്റ്റേഷനിൽ ഒരു എൻജിഒ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി ആനിമൽ ആക്റ്റ് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
0 تعليقات