banner

വീട്ടമ്മയെ വിവിധ ഹോട്ടലുകളിലെത്തിച്ച് പീഡിപ്പിച്ചു; പിന്നാലെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി, യുവാവ് പിടിയിൽ

തിരുവനന്തപുരം : വീട്ടമ്മയെ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണം തട്ടിയെടുത്ത പ്രതി പിടിയില്‍. ടെക്നോപാര്‍ക്കിലെ ഡ്രൈവറായ അന്‍സറിനെയാണ് വട്ടപ്പാറ പൊലീസ് പിടികൂടിയത്. 45 കാരിയെ ഭീഷണിപ്പെടുത്തി ഇവരില്‍ നിന്ന് പ്രതി 12 ലക്ഷം രൂപയും 19 പവന്‍ സ്വര്‍ണവും കാറും തട്ടിയെടുത്തെന്നാണ് പരാതി.

തിരുവനന്തപുരം നഗരത്തില്‍ സ്വകാര്യസ്ഥാപനം നടത്തുകയാണ് 45കാരി. മൂന്നുവര്‍ഷം മുമ്ബാണ് തേക്കട കന്യാകുളങ്ങരയില്‍ വാടകയ്ക്ക് താമസിക്കുന്ന അന്‍സര്‍ വീട്ടമ്മയെ പരിചയപ്പെടുന്നത്. സോഷ്യല്‍ മീഡിയ വഴിയായിരുന്നു സൗഹൃദം. പിന്നീട് പതിയെ ഇവരുമായി കൂടുതല്‍ അടുക്കുകയായിരുന്നു. ഇവരുടെ സ്ഥാപനത്തില്‍ എത്തി സൗഹൃദം കൂടുതല്‍ ഉറപ്പാക്കിയ ശേഷമായിരുന്നു പ്രതി പീഡനവും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്തത്. നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ എത്തിച്ച്‌ അന്‍സര്‍ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

ഇവരുടെ നഗ്നഫോട്ടോ പ്രചരിപ്പിക്കുമെന്നും ഭര്‍ത്താവിനെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു പണവും സ്വര്‍ണവും കാറും തട്ടിയെടുത്തത്. നഗ്നഫോട്ടോ വച്ച്‌ ഭീഷണിപ്പെടുത്തി 12 ലക്ഷം രൂപയും 19 പവന്‍ സ്വര്‍ണാഭരണങ്ങളും ഇവരുടെ പേരില്‍ വായ്പയെടുത്ത 12 ലക്ഷം രൂപയുടെ കാറും പ്രതി തട്ടിയെടുത്തു. ലോണ്‍ അടയ്ക്കാതെ മുങ്ങിയ അന്‍സറിനെ കന്യാകുളങ്ങരയില്‍ നിന്നാണ് വട്ടപ്പാറ പൊലീസ് പിടികൂടിയത്.

Post a Comment

0 Comments