banner

രാഹുല്‍ ഗാന്ധിക്കെതിരായ നടപടി: അയോഗ്യനാക്കിയ സംഭവങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്ന് ജര്‍മ്മനി; രാഹുലിന് വേണ്ടി ജര്‍മ്മനി ഇടപെടുമോ?

ഡല്‍ഹി : ലോക്സഭയില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തില്‍ പ്രതികരണവുമായി ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം. വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയെന്നും മന്ത്രാലയം അറിയിച്ചു. 

രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ അടിസ്ഥാന ജനാധിപത്യ തത്വങ്ങള്‍ പാലിക്കണമെന്നും വിധി രാജ്യം നിരീക്ഷിക്കുന്നുണ്ടെന്നും ജര്‍മ്മനി വിദേശകാര്യ വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘ രാഹുല്‍ ഗാന്ധിക്കെതിരായ വിധിയും അദ്ദേഹത്തിന്റെ പാര്‍ലമെന്ററി അധികാരം റദ്ദാക്കിയതും ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുളളത്’ ജര്‍മ്മന്‍ വിദേശകാര്യ വക്താവ് പറഞ്ഞു.

ഈ വിധി നിലനില്‍ക്കുമോയെന്നും അദ്ദേഹത്തിന്റെ അധികാരം റദ്ദാക്കിയതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോയെന്നും അപ്പോള്‍ വ്യക്തമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളുടെയും മാനദണ്ഡങ്ങള്‍ ഈ കേസില്‍ ബാധകമാകുമെന്ന് ജര്‍മ്മനി പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.

Post a Comment

0 Comments