banner

ഭാര്യയുമായി വേർപിരിയുന്നതായി നടൻ വിനായകൻ

ഭാര്യയുമായി വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ച്‌ നടന്‍ വിനായകന്‍. ഫെയ്സ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം ഭാര്യയുമായി പിരിഞ്ഞതായി പ്രഖ്യാപിച്ചത്.

ഞാന്‍ മലയാളം സിനിമ ആക്ടര്‍ വിനായകന്‍. ഞാനും എന്റെ ഭാര്യയുമായിട്ടുള്ള, എല്ലാ ഭാര്യാഭര്‍ത്തൃ ബന്ധങ്ങളും, നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവര്‍ക്കും നന്ദി’- എന്നാണ് വിനായകന്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞത്.

രജനികാന്ത് നായകനായി എത്തുന്ന ജയിലറില്‍ ആണ് വിനായകന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം. ചിത്രത്തില്‍ ശക്തമായ കഥാപാത്രമായാണ് വിനായകന്‍ എത്തുന്നത്. മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി താരമായി എത്തുന്നുണ്ട്.

إرسال تعليق

0 تعليقات