കൊച്ചി : കവരത്തി ജില്ലാ ജഡ്ജി അനിൽ കുമാർ ചേംബറിലേക്ക് വിളിച്ച് വരുത്തി കടന്ന് പിടിച്ചെന്ന പരാതിയുമായി യുവ അഭിഭാഷക രംഗത്ത്.
സംഭവം പുറത്ത് പറയാതെ ഇരുന്നാൽ കേസുകളിൽ അനുകൂല നിലപാട് സ്വീകരിക്കാമെന്നും അനിൽകുമാർ വാഗ്ദാനം നൽകിയതായും അഭിഭാഷകയുടെ പരാതിയിൽ പറയുന്നു. അതേസമയം ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
ഇക്കഴിഞ്ഞ മാർച്ച് പതിനൊന്നിനാണ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് അഭിഭാഷക പരാതി നൽകിയത്. ചേംബറിലേക്ക് വിളിപ്പിച്ചതിന് ശേഷം തന്നെ കടന്ന് പിടിക്കുകയായിരുന്നു.
സംഭവം തനിക്ക് ഏറെ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും അഭിഭാഷകയുടെ പരാതിയിൽ പറയുന്നു. വിഷയത്തിൽ തുടർന്നും നടപടിയുണ്ടായില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും അഭിഭാഷക വ്യക്തമാക്കി.
0 Comments