banner

കുടുംബ വഴക്കിനൊടുവിൽ വൃദ്ധയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി സ്റ്റേഷനിൽ കീഴടങ്ങി!

പാലക്കാട് : പാലക്കാട് കിഴക്കഞ്ചേരി കൊന്നക്കൽകടവിൽ വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തി. കൊന്നക്കൽ കോഴഴിക്കാട്ടിൽ വീട്ടിൽ പാറുക്കുട്ടി (75) ആണ് കൊല്ലപ്പെട്ടത്.

ഇന്ന് രാവിലയോടെയാണ് സംഭവം.ഭർത്താവ് നാരായണൻകുട്ടിയാണ് കൊലപാതകം നടത്തിയത്.

ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തെത്തുടർന്ന് പ്രകോപിതനായ നാരായണൻകുട്ടി ഭാര്യയെ വെട്ടുകയായിരുന്നു.
പിന്നീട് നാരായണൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. 

കുടുംബകലഹമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് മം​ഗലം പൊലീസ് അറിയിച്ചു.

Post a Comment

0 Comments