banner

കിണറില്‍ വീണ കാട്ടുപോത്തിനെ പന്ത്രണ്ട് മണിക്കൂറത്തെ ശ്രമത്തിനൊടുവില്‍ ഇടിച്ചുപൊളിച്ച്‌ പുറത്തെത്തിച്ചു

പാറത്തോട് കിണറ്റില്‍ വീണ കാട്ടുപോത്തിനെ 12 മണിക്കൂറത്തെ ശ്രമത്തിനൊടുവില്‍ കിണര്‍ ഇടിച്ചുപൊളിച്ച്‌ പുറത്തെത്തിച്ചു.

ഇടക്കുന്നത്ത് സിഎസ്‌ഐ ഭാഗത്ത് കൊച്ചുവീട്ടില്‍ നിര്‍മല ജേക്കബിന്റെ വീടിനോടു ചേര്‍ന്ന കിണറ്റിലാണ് ചൊവ്വാഴ്‌ച രാത്രിയോടെ കാട്ടുപോത്ത് വീണത്.

കിണറിന് 25 അടി താഴ്‌ചയുണ്ടായിരുന്നു. കൂടാതെ അതില്‍ അഞ്ചടിയോളം വെള്ളവുമുണ്ടായിരുന്നു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ കിണറിന്റെ ഒരുവശം ഇടിച്ചു താഴ്ത്തി. പിന്നീട് കല്ലും ടയറുമൊക്കെ ഇട്ടു കൊടുത്ത് പോത്ത് തന്നെ നടന്ന് പുറത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് വെടിയുതിര്‍ത്തു ശബ്ദമുണ്ടാക്കി വിരട്ടിയോടിച്ചു.

റേഞ്ച് ഓഫിസര്‍ ബിആര്‍ ജയന്‍, വെറ്ററിനറി സര്‍ജന്‍ ഡോ അനുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. പോത്തിന് ഏതദേശം ആറ് വയസും 800 കിലോ ഭാരവുമുണ്ടെന്ന് വനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പോത്ത് എരുമേലി ഭാഗത്തെ വനമേഖലയില്‍ നിന്നും മമ്ബാടി, വെള്ളനാടി റബര്‍ എസ്റ്റേറ്റുകളിലൂടെയാകാം ഇവിടെ എത്തിയതെന്നാണു പ്രാഥമിക നിഗമനം.

Post a Comment

0 Comments