banner

അഞ്ചാലുംമൂട്ടിൽ പോലീസില്‍ പരാതി നൽകിയതിലെ വിരോധത്തെ തുടർന്ന് യുവാവിനെ ആക്രമിച്ചു; മൂന്നു പേർ പിടിയിൽ

അഞ്ചാലുംമൂട് ( Ashtamudy Live News ) : പോലീസില്‍ പരാതി നല്‍കാന്‍ കൂട്ടുപോയതിന്‍റെ വിരോധത്തില്‍ ആക്രമണം നടത്തിയ പ്രതികളെ പോലീസ് പിടികൂടി. പെരുമണ്‍, കലാലയം വീട്ടിൽ ശരത് (43), പെരുമണ്‍ കോട്ടാമല വീട്ടിൽ സൂരജ് (27), സുജിത്ത് (24) എന്നിവരാണ് അഞ്ചാലുംമൂട് പോലീസിന്‍റെ പിടിയിലായത്. 

പെരുമണ്‍ സ്വദേശിയായ വിഷ്ണുവിനെയാണ് പ്രതികള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. വിഷ്ണുവിന്‍റെ സുഹൃത്തും പ്രതികളും തമ്മില്‍ കഴിഞ്ഞ മാസമുണ്ടായ വാക്ക്തര്‍ക്കത്തെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. 

ഈ വിരോധത്തിലാണ് കഴിഞ്ഞ 22 ന് വൈകിട്ടോടെ പെരുമണ്‍ യു.പി സ്കൂളിന് സമീപം ബൈക്കില്‍ വന്ന വിഷ്ണുവിനെ പ്രതികള്‍ സംഘം ചേര്‍ന്ന് തടഞ്ഞ് നിര്‍ത്തി കമ്പി വടി കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. 

പ്രതികളുടെ സംഘം ചേര്‍ന്ന ആക്രമണത്തില്‍ പരിക്കേറ്റ വിഷ്ണു പിന്നീട് അഞ്ചാലുംമൂട് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. 

അഞ്ചാലുംമൂട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ധര്‍മ്മജിത്തിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഗിരീഷ്, ജയശങ്കര്‍ സിപിഓ സുനില്‍ ലാസര്‍, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Post a Comment

0 Comments