banner

വടക്കാഞ്ചേരി ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അനില്‍ അക്കര

വടക്കാഞ്ചേരി ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ അനില്‍ അക്കര. ഫോറിന്‍ കോണ്‍ട്രിബൂഷന്‍ റെഗുലേഷന്‍ ആക്ട് നിയമ ലംഘനം മുഖ്യമന്ത്രിയുടെ അറിവോടെ ആണെന്ന് അനില്‍ അക്കര ആരോപിച്ചു.

ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഫ്‌ളാറ്റ് തട്ടിപ്പ് ഫോറിന്‍ കോണ്‍ട്രിബൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ്‌സിആര്‍എ) നിയമ ലംഘനം മുഖ്യമന്ത്രിയുടെ നൂറ്് ശതമാനം അറിവോടെയാണ്. ലൈഫ് മിഷന്‍ സി ഇ ഒ തയ്യാറാക്കിയ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ഇന്ന് ഉച്ചക്ക് 12 മണിക്ക് തൃശ്ശൂര്‍
ഡിസിസിയില്‍ വിളിച്ചു ചേര്‍ത്തിട്ടുള്ള വാര്‍ത്ത സമ്മേളനത്തില്‍ പുറത്തുവിടുമെന്നും അനില്‍ അക്കര ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


إرسال تعليق

0 تعليقات