ബിബിസി ഡോക്യുമെന്ററി വിവാദ വിഷയത്തിന് ശേഷം കോൺഗ്രസിന്റെ ഡിജിറ്റൽ മേധാവി സ്ഥാനം ഒഴിഞ്ഞ അനിൽ ആന്റണി ബിജെപിയിൽ ചേർന്നോ എന്നുള്ള നിരവധി സംശയങ്ങൾ ചോദ്യങ്ങൾ വന്നിരുന്നു എന്നാൽ അതിനു ഒന്നും മറുപടി നൽകിയിരുന്നില്ല . ഇപ്പോളിതാ അദ്ദേഹം കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അനിൽ ആന്റണി .
2024 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ചവറ്റുകൊട്ടയിൽ എറിയാൻ രാജ്യത്തെ ജനങ്ങൾക്കുള്ള മികച്ച അവസരമാണിതെന്നും അദ്ദേഹം വിമർശിച്ചു . അതെ സമയം സ്‌മൃതി ഇറാനിയെ പിന്തുണച്ചു പരസ്യമായി രംഗത്ത് വന്നതോടെ അനിലിന്റെ ബിജെപി ചായ്‌വ് ഏതാണ്ട് വെക്തമായി .
യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ബി.വി.ശ്രീനിവാസ് നടത്തിയ പ്രസംഗത്തിൽ മന്ത്രി സ്‌മൃതി ഇറാനിയെക്കുറിച്ച് പരാമര്ശിച്ചതിലാണ് അനിൽ രൂക്ഷ മറുപടിയുമായി രംഗത്ത് എത്തിയതു .
കോൺഗ്രസ് ഏതാനും ചിലയാളുകളെ മാത്രം വളർത്തുകയാണ് കോൺഗ്രസിന്റെ സ്ത്രീ ശാക്തീകരണം ഇതാണോ എന്നും സ്‌മൃതിയെപോലെയുള്ളവരെ അപമാനിക്കുകയാണോ ചെയുന്നത് എന്നും അനിൽ ചോദിക്കുന്നു . സ്‌മൃതി ഇറാനിയെ സ്വന്തം കഴിവുകൊണ്ട് വളർന്നു വന്ന വനിതാ നേതാവ് എന്നാണ് അനിൽ ആന്റണി വിശേഷിപ്പിച്ചത് .
കോണ്‍ഗ്രസ് നേതാക്കളെ സംസ്ക്കാരമില്ലാത്തവരെന്ന് വിശേഷിപ്പിച്ചു. കഴിഞ്ഞ കുറേക്കാലങ്ങളായി ഏതാനും വ്യക്തികളുടെ താല്പര്യം മാത്രം സംരക്ഷിച്ചാണ് കോൺഗ്രസ് പോകുന്നതിനും . ദേശീയ താല്പര്യത്തിന്നായി കോൺഗ്രസ്സ് ഒന്നും ചെയ്യുന്നില്ല എന്നും . കര്‍ണാടകയില്‍ മറ്റ് പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏതാനും വെക്തികൾക്കായി ഡൽഹിയിൽ തമ്പടിച്ചിരിക്കുകയാണ് .
രാഹുൽ ഗാന്ധി എം പി സ്ഥാനം അയോഗ്യമാക്കിയ സംഭവാതിൽ ‘ഒരു വ്യക്തിയുടെ വിഡ്ഢിത്തങ്ങള്‍ക്കായി സമയം കളയാതെ രാജ്യത്തിന്‍റെ വിഷയങ്ങളില്‍ ശ്രദ്ധിക്കാന്‍ കോൺഗ്രസ് തയാറാകു എന്ന് അനിൽ ട്വിറ്റെർ പോസ്റ്റ് ഇട്ടിരുന്നു .
0 Comments