banner

'മുടിയിൽ കുത്തിപ്പിടിച്ച് ചുമരിൽ കൊണ്ടുപോയി ഉരച്ച് വലിച്ചിഴച്ചു'; നടുറോഡിൽ സ്ത്രീക്കെതിരെ വീണ്ടും ലൈംഗികാതിക്രമം

തിരുവനന്തപുരം ( Ashtamudy Live News ) : തിരുവനന്തപുരത്ത് നടുറോഡിൽ സ്ത്രീക്കെതിരെ വീണ്ടും ലൈംഗികാതിക്രമം. വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ചാണ് 49 കാരിയെ അജ്ഞാതൻ ക്രൂരമായി ആക്രമിച്ചത്. മൂലവിള ജംഗ്ഷനിലൂടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. 

വീട്ടിലേക്ക് കേറാനായി വണ്ടി ഒതുക്കിയപ്പോഴാണ് അജ്ഞാതൻ നെഞ്ചത്ത് ആക്രമിച്ചത്. വേദനിച്ച ഉടൻ അയാളുടെ കൈതട്ടിമാറ്റിയപ്പോൾ ആക്രമിച്ചാൽ നീ എന്ത് ചെയ്യുമെടീ എന്ന് ചോദിച്ച് മുടിയിൽ കുത്തിപ്പിടിച്ച് ചുമരിൽ കൊണ്ടുപോയി ഉരച്ച് വലിച്ചിഴച്ചക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു.

ഒരു കല്ലെടുത്ത് തിരിച്ച ആക്രമിച്ച് വേഗം വീടിനുള്ളിലേക്ക് കയറി കതകടച്ച് മകളോട് കാര്യം പറയുകയായിരുന്നു. ഉടൻ ഗൂഗിൾ ചെയ്ത് പേട്ട സ്റ്റേഷനിൽ വിവരമറിയിച്ചു. എന്നാൽ പൊലീസുകാരൻ പലതവണ എവിടെയാണ് താമസം, ആരാണ് എന്ന് മാത്രം ചോദിച്ചുകൊണ്ടിരുന്നു. പൊലീസ് സഹായം കിട്ടില്ലെന്ന് ഉറപ്പായതോടെ അർധരാത്രി മകൾക്കൊപ്പം സ്വകാര്യ ആശുപത്രിയിലേക്ക് പോയി.

ഒരുമണിക്കൂർ കഴിഞ്ഞ് തിരിച്ചുവിളിച്ച പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്, സ്റ്റേഷനിലെത്തി മൊഴി നൽകാൻ. സംഭവം നടന്ന് മൂന്ന് ദിവസം അനങ്ങാതിരുന്ന പൊലീസ് പിന്നെ കേസെടുത്തത് പരാതിക്കാരി കമ്മീഷണർക്ക് പരാതി നൽകിയതിന് ശേഷം മാത്രം. അന്വേഷണം തുടരുകയാണെന്നാണ് ഇപ്പോഴും പൊലീസ് അറിയിക്കുന്നത്.

Post a Comment

0 Comments