banner

അനുമോൾ കൊലപാതകം: മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമെന്ന് പോലീസ്, ഭർത്താവിനായുള്ള അന്വേഷണം ഊർജ്ജിതം

തൊടുപുഴ : പ്രീപ്രൈമറി സ്‌കൂള്‍ അധ്യാപിക അനുമോളുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് വിജേഷിനെ തെരഞ്ഞ് പൊലീസ്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. മരണ കാരണം പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകുകയുളളുവെന്നും പൊലീസ് പറഞ്ഞു. വിജേഷിനായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണെന്ന് കട്ടപ്പന ഡിവൈഎസ്പി അറിയിച്ചു.ചൊവ്വാഴ്ച്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കാഞ്ചിയാറിലെ വീട്ടില്‍ നിന്നുമാണ് അനുമോളുടെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അനുമോളെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. യുവതിയുടെ മ‍ൃതദേഹം പൂർണ്ണമായും അഴുകിയ നിലയിലാണ്. അതിനാൽ മുറിവുകളോ മറ്റ് അടയാളങ്ങളോ ശരീരത്തിൽ നിന്നും കണ്ടെത്താനായിട്ടില്ല. ബിജേഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയെന്ന വാർത്ത വ്യാജമാണെന്ന് പൊലീസ് അറിയിച്ചു. സംഭവം അറിഞ്ഞ ഉടൻ തന്നെ ഡോഗ് സ്ക്വാഡും ഫോറൻസിക്ക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. തുടർന്ന് മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.

കാഞ്ചിയാര്‍ പള്ളികവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂള്‍ അധ്യാപികയായ അനുമോള്‍ വെള്ളിയാഴ്ച്ച വരെ സ്‌കൂളില്‍ എത്തിയിരുന്നു. അനുമോളെ കാണാത്തതിനാല്‍ അന്വേഷിച്ചെത്തിയ മാതാപിതാക്കളും സഹോദരനുമാണ് അടച്ചിട്ട വീട്ടില്‍ മൃതദേഹം കണ്ടെത്തിയത്. ബിജേഷാണ് ഭാര്യയെ കാണാത്ത വിവരം മാതാപിതാക്കളെ അറിയിച്ചത്. അന്ന് തന്നെ അനുവിനെ അന്വേഷിച്ച് വീട്ടിലെത്തിയ മാതാപിതാക്കൾ കിടപ്പുമുറിയില്‍ കയറാതിരിക്കാന്‍ ബിജേഷ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഏറെ തിരഞ്ഞിട്ടും അനുമോളെ കാണാതായതോടെ കുടുംബം കട്ടപ്പന പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Post a Comment

0 Comments