banner

വനിതാ ടി.ടി.ഇയെ കയ്യേറ്റം ചെയ്തെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം

വനിതാ ടി ടി.ഇയെ കയ്യേറ്റം ചെയ്തെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം. ഹൈക്കോടതി ആണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ഗാന്ധിധാം എക്സ്പ്രസില്‍ വച്ച്‌ വനിത ടി ടി ഇ യെ കയ്യേറ്റം ചെയ്ത കേസില്‍ ആയിരുന്നു അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍ ആയത്. തൃശൂര്‍ റെയില്‍വേ പോലീസ് ആയിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.

സ്വര്‍ണ്ണ കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കി നേരെത്തെ അറസ്റ്റില്‍ ആയിട്ടുണ്ട്. ജനുവരി 14നായിരുന്നു കേസിനാസ്പദമായ സംഭവം.നാഗര്‍കോവിലിലേക്ക് സെക്കന്‍റ് ക്ലാസ്സ്‌ ടിക്കറ്റുമായി കയറിയ അര്‍ജുന്‍ സ്ലീപ്പര്‍ ക്ലാസ്സില്‍ യാത്ര ചെയ്‍തത് വനിതാ ടി ടി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ടിടിഇയെ ആയങ്കി അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്തു

إرسال تعليق

0 تعليقات