banner

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ സംഭവം; എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ അഞ്ചു വകുപ്പുകള്‍ ചുമത്തി

ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണല്‍ ഓഫീസില്‍ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപെടുത്തുകയും പ്രവര്‍ത്തനം തടസപെടുത്തുകയും ചെയ്ത സംഭവത്തില്‍ പ്രതികളായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ അഞ്ചു വകുപ്പുകള്‍ ചുമത്തി. ഐപിസി 143, 147, 149, 447, 506 വകുപ്പുകള്‍ പ്രകാരമാണ് കൊച്ചി പൊലീസ് കേസെടുത്തത്.

അന്യായമായ കൂട്ടം ചേരല്‍, സംഘര്‍ഷാവസ്ഥ സൃഷ്ടിക്കല്‍, അതിക്രമിച്ച് കടക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നി കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസില്‍ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി, ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പടുത്തിയെന്നും പ്രഥമവിവര റിപ്പോര്‍ട്ടിലുണ്ട്.

പ്രതികള്‍ ന്യായവിരുദ്ധമായി സംഘം ചേര്‍ന്നു, മുദ്യാവാക്യം വിളിച്ച് ഓഫീസിനുളളില്‍ യോഗം സംഘടിപ്പിച്ചു. കണ്ടാല്‍ അറിയാവുന്ന മുപ്പതോളം എസ് എഫ് ഐ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നും പൊലീസ് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസിന്റെ പാലാരിവട്ടത്തെ ഓഫീസിലേക്കാണ് അമ്പതിലധികം വരുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചാനലിലേക്ക് ആക്രമിച്ച് കയറിയത്. ഇന്നലെ വൈകിട്ട് 7.45നാണ് പാലരിവട്ടത്തെ ഓഫീസില്‍ എസ്എഫ്ഐ ഗുണ്ടായിസം അരങ്ങേറിയത്. ഓഫീസിനുളളില്‍ മുദ്രവാക്യം വിളിച്ച ഇവര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പൊലീസെത്തിയാണ് പ്രവര്‍ത്തകരെ നീക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനു മുന്നില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ അധിക്ഷേപ ബാനറും കെട്ടി.

എസ്എഫ്ഐ ഗുണ്ടായിസത്തെിന്റെ സിസിടിവി ദൃശ്യങ്ങളും ക്യാമറാ ദൃശ്യങ്ങളും ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്. ചാനലിനെതിരെ നടന്ന അക്രമത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

إرسال تعليق

0 تعليقات