banner

നിയമസഭ ഇന്നും പ്രക്ഷുബ്ധം; എംഎൽഎമാരുടെ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി

സമവായ നീക്കങ്ങൾ പരാജയപ്പെട്ടതോടെ നിയമസഭ ഇന്നും പ്രക്ഷുബ്ധം ( Ashtamudy Live News ) .നടുത്തളത്തിൽ പ്രതിപക്ഷ എം.എൽ.എമാരുടെ അനിശ്ചിതകാല സത്യാ​ഗ്രഹം ആരംഭിച്ചു. എംഎൽഎമാരായ ഉമ തോമസ്,ടി.ജെ വിനോദ്, അൻവർ സാദത്ത്, എകെഎം അഷ്റഫ്, കുറുക്കോളി മൊയ്തീൻ എന്നിവരാണ് സത്യാ​ഗ്രഹം ആരംഭിച്ചത്. അടിയന്തര പ്രമേയ നോട്ടീസുകൾക്കെതിരായ നിലപാട് അവസാനിപ്പിക്കുക, എംഎൽഎമാർക്കെതിരായ കേസുകൾ പിൻവലിക്കുക എന്നീ പ്രതിപക്ഷ ആവശ്യങ്ങളിൽ ഉറപ്പ് കിട്ടാത്ത സാഹചര്യത്തിൽ സഭാ നടപടികളിൽ സഹകരിക്കേണ്ട എന്നാണ് പ്രതിപക്ഷ നിലപാട്. മുഖ്യമന്ത്രി സഭയിൽ ഇന്നും പ്രതികരിച്ചിട്ടില്ല.

സമയവായ ചർച്ചകൾക്കുള്ള സൂചനകൾ ഒന്നും തന്നെ ഇതുവരെ ഭരണപക്ഷം നൽകിയിട്ടുമില്ല. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ച് അടിയന്തര പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷ നീക്കം. സഭയ്ക്ക് പുറത്തും സമരം ആളിക്കത്തിക്കുവാനാണ് യുഡിഎഫ് ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി അടുത്ത ദിവസം തന്നെ യുഡിഎഫ് സംസ്ഥാന സമിതി യോഗം കൂടി തുടർന്നുള്ള സമരപരിപാടികൾ പ്രഖ്യാപിച്ചേക്കും. അതേസമയം പ്രതിപക്ഷത്തിന്റെ നിലപാട് കേരളാ നിയമസഭക്ക് യോജിക്കാത്തതാണെന്ന് സ്പീക്കർ കുറ്റപ്പെടുത്തി.

Post a Comment

0 Comments