15 വയസ്സുള്ളപ്പോഴാണ് തനിക്ക് ഇതിനെതിരെ ശബ്ദിക്കാൻ കഴിഞ്ഞതെന്നും ഖുശ്‌ബു പറഞ്ഞു.
മോജോ സ്റ്റോറിക്ക് വേണ്ടി ബർഖ ദത്തുമായുള്ള ആശയവിനിമയത്തിൽ, ‘ഏറ്റവും അധിക്ഷേപകരമായ ദാമ്പത്യ’ത്തിലൂടെയായിരുന്നു തന്റെ അമ്മ കടന്നുപോയിരുന്നതെന്നും, അമ്മയെ അച്ഛൻ അടിക്കുമായിരുന്നുവെന്നും ഖുശ്‌ബു പറഞ്ഞു. ‘ഒരു കുട്ടി പീഡിപ്പിക്കപ്പെടുമ്പോൾ, അത് കുട്ടിയെ ജീവിതകാലം മുഴുവൻ മുറിവേൽപ്പിക്കുന്നു, അത് ഒരു പെൺകുട്ടിയെക്കുറിച്ചോ ആൺകുട്ടിയെക്കുറിച്ചോ അല്ല… ഭാര്യയെ തല്ലുന്നതും മക്കളെ തല്ലുന്നതും തന്റെ ഏക മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയ ഒരാൾ ആയിരുന്നു എന്റെ അച്ഛൻ.
എന്നെ ദുരുപയോഗം ചെയ്യുമ്പോൾ എനിക്ക് വെറും 8 വയസ്സായിരുന്നു, എനിക്ക് 15 വയസ്സുള്ളപ്പോൾ അയാൾക്കെതിരെ സംസാരിക്കാൻ എനിക്ക് ധൈര്യമുണ്ടായി. മറ്റ് കുടുംബാംഗങ്ങൾ കൂടി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ഭയം നിലനിൽക്കുമ്പോൾ ആിരുന്നു അങ്ങനെ ഒരു നിലപാട് എടുത്തത്’, എന്ന് ഖുശ്ബു പറയുന്നു.
0 Comments