banner

'മികച്ച സാമൂഹ്യ പ്രവർത്തന മാതൃക'; തൃക്കരുവ, മണലിക്കട സൗഹൃദം ബാലസഭയ്ക്ക് പുരസ്കാരം

തൃക്കരുവ : മണലിക്കട സൗഹൃദം ബാലസഭയ്ക്ക് പുരസ്കാരം. ജില്ലയിലെ മികച്ച സാമൂഹ്യ പ്രവർത്തന മാതൃകയ്ക്കാണ് പുരസ്കാരം ലഭിച്ചത്. കുടുംബശ്രീ കൊല്ലം ജില്ലാ മിഷനാണ് പുരസ്കാരം ഏർപ്പെടുത്തിയത്. സൗഹൃദം ബാലസഭയുടെ വിദ്യാർഥികളായ പ്രവർത്തകർക്ക് കൊല്ലം ജില്ലാ പഞ്ചായത്ത് വേദിയിൽ കഴിഞ്ഞ ദിവസം മൊമൻ്റോ കൈമാറി. 

തൃക്കരുവ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ബാലസഭ പ്രവർത്തിക്കുന്നത്. തന്റെ വാർഡിലെ 
കൊച്ചു കുരുന്നുകൾക്ക് മികവാർന്ന പ്രവർത്തനത്തിനുള്ള പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് തൃക്കരുവ ഗ്രാമപഞ്ചായത്തംഗം ആബാ അഗസ്റ്റിൻ അഷ്ടമുടി ലൈവിനോട് പ്രതികരിച്ചു.

Post a Comment

0 Comments