banner

നാഗാലാൻഡിലും ത്രിപുരയിലും ഭരണം തുടരാൻ ബിജെപി സഖ്യം; ഇടതു-കോൺഗ്രസ് സഖ്യങ്ങൾക്ക് ഭൂരിപക്ഷമില്ല

ത്രില്ലര്‍പ്പോരില്‍ ത്രിപുരയില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ച് ബിജെപി. ഗോത്രപാര്‍ട്ടി തിപ്രമോതയുടെ വെല്ലുവിളിച്ച അതിജീവിച്ച ബി.ജെ.പി. സഖ്യം 32 സീറ്റില്‍ മുന്നിലാണ്. സി.പി.എം. കോണ്‍ഗ്രസ് സഖ്യം പതിനഞ്ച് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കഴിഞ്ഞതവണ പതിനാറ് സീറ്റുകളില്‍ ജയിച്ച സി.പി.എമ്മിന് ഇക്കുറി പതിനൊന്ന് സീറ്റുകളില്‍ മാത്രമാണ് ലീഡ്. 

2018 തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍പോലും ജയിക്കാതിരുന്ന കോണ്‍ഗ്രസിന് സി.പി.എമ്മുമായുള്ള സഖ്യം നേട്ടമായി. നാല് സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിലാണ്. ഗോത്രപാര്‍ട്ടി തിപ്ര മോതയാണ് ത്രിപുര തിരഞ്ഞെടുപ്പിലെ ശ്രദ്ധേയസാന്നിധ്യം. പതിനൊന്ന് സീറ്റുകളില്‍ തിപ്ര മോത സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നു. കഴിഞ്ഞ തവണ എട്ട് സീറ്റുകളുമായി നേട്ടമുണ്ടാക്കിയ എന്‍.ഡി.എ. സഖ്യകക്ഷി ഐ.പി.എഫ്.ടി. തകര്‍ന്നടിഞ്ഞു. ഒരു സീറ്റില്‍ മാത്രമാണ് മുന്നില്‍. 

നാഗാലാന്‍ഡില്‍ എന്‍.ഡി.പി.പി.– ബി.ജെ.പി. സഖ്യം ഭരണത്തുടര്‍ച്ച ഉറപ്പിച്ചു. അറുപതില്‍ നാല്‍പത് സീറ്റുകളില്‍ സഖ്യം മുന്നിലാണ്. മേഘാലയയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ എന്‍.പി.പി. 25 സീറ്റില്‍ ലീഡ് ചെയ്യുന്നു. കഴിഞ്ഞതവണ 21 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോണ്‍ഗ്രസ് നാല് സീറ്റിലേക്കൊതുങ്ങി. അഞ്ച് സീറ്റില്‍ മുന്നേറി തൃണമൂല്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കി. 

Post a Comment

0 Comments