banner

വിവിധ സംസ്ഥാനങ്ങളിലായി പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി

ഡൽഹി ( Ashtamudy Live News ) : വിവിധ സംസ്ഥാനങ്ങളിലായി പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി. നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന രാജസ്ഥാൻ, ഡൽഹി, ഒഡീഷ, ബിഹാർ എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചത്. 

രാജസ്ഥാനിൽ സതീഷ് പൂനിയയെ മാറ്റി ലോക്സഭാ എംപി സി.പി ജോഷിയെ പുതിയ അധ്യക്ഷനാക്കി. വീരേന്ദ്ര സച്ച്ദേവയാണ് പുതിയ ഡൽഹി അധ്യക്ഷൻ. ഡൽഹി ബിജെപി വർക്കിംഗ് പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു വീരേന്ദ്ര സച്ച്ദേവ. 

ഒഡീഷയിൽ മൻമോഹൻ സമൽ, ബിഹാറിൽ സമ്രാട്ട് ചൗധരി എന്നിവരാണ് പുതിയ അധ്യക്ഷന്മാർ. ഒഡീഷയിൽ നിലവിലെ പ്രസിഡന്റ് സമീർ മൊഹന്തിയെ മാറ്റി മുതിർന്ന നേതാവായ മൻമോഹൻ സമലിനെ അധ്യക്ഷനാക്കി. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്.

إرسال تعليق

0 تعليقات