banner

ബ്രഹ്മപുരത്തെ അഗ്നിബാധ: പ്രദേശത്ത് താമസിക്കുന്നവർ വീടുകളിൽ കഴിയണമെന്ന് കളക്ടര്‍

കൊച്ചി : രണ്ട് ദിവസം ആകുമ്പോഴും കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ അണയ്ക്കാനായില്ല. പ്ലാസ്റ്റിക് മാലിന്യത്തിലെ തീ കെടാത്തതാണ് പ്രതിസന്ധി. കൂടുതൽ ഫയർ എഞ്ചിനടക്കം എത്തിച്ച് നാളെ വൈകീട്ടോടെ തീകെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഫയർ എഞ്ചിനുകൾക്ക് പ്രവർത്തിക്കാൻ തടസ്സം നേരിടുന്നതിനാൽ നേവി,എയർ ഫോഴ്സ് യൂണിറ്റുകളെ തീകെടുത്താനായി തത്കാലം സമീപിക്കില്ല.

തീപ്പടർന്ന് 48 മണിക്കൂറ് പിന്നിടുന്പോഴും ബ്രഹ്മപുരത്തെ മാലിന്യമലയിൽ പുക ഉയരുകയാണ്.ഒരു ഭാഗത്ത് തീ കെടുത്തുന്പോഴും പ്ലാസ്റ്റിക് മാലിന്യത്തിലെ കനലുകൾ വീണ്ടും പടരുന്നു. വെല്ലുവിളികൾ തുടരുന്പോൾ കൂടിയാലോചനയ്ക്ക് ശേഷമാണ് ജില്ല ഭരണകൂടം പുതിയ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നത്.ബിപിസിഎല്ലിനൊപ്പം കൊച്ചിയിലെ പൊതുമേഖല സ്ഥാപനങ്ങളുടെ ഫയർ എഞ്ചിനുകളടക്കം ബ്രഹ്മപുരത്തേക്ക് എത്തി.എയർ ഫോഴ്സ്,നേവി യൂണിറ്റുകളുടെ സഹായം തേടാൻ ആദ്യം ആലോചിച്ചെങ്കിലും ആ തീരുമാനം തത്കാലത്തേക്ക് പിൻവലിച്ചു.നാളെ യുദ്ധകാലടിസ്ഥാനത്തിൽ തീകെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഞായറാഴ്ച ആയതിനാൽ ബ്രഹ്മപുരം പരിസരത്തും പുക വ്യാപകമായി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന സ്ഥലങ്ങളിലും മുൻകരുതൽ വേണനെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ഈ മേഖലയിൽ പരമാവധി കടകൾ അടച്ചിടാൻ ശ്രമിക്കണം കൂടുതൽ പുക ഉയരാനുള്ള സാഹചര്യം മുന്നിൽകണ്ട് വീടുകളിൽ തന്നെ തുടരുന്നതാകും ഉചിതമെന്നാണ് പൊതുനിർദ്ദേശം.

Post a Comment

0 Comments