Latest Posts

ശബരിമല തീര്‍ത്ഥാടകര്‍ യാത്ര ചെയ്ത ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവറുടെ നില ഗുരുതരം

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. പത്തനംതിട്ട ഇലവുങ്കലിലാണ് അപകടമുണ്ടായത്. 67 പേര്‍ ബസിലുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിലൂടെ ഇവരെ സമീപത്തെ മെഡിക്കൽ കോളേജ് ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിൽ ക്യാബിനുള്ളിൽ ഏറെ നേരം കുടുങ്ങിക്കിടന്ന ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. ഇദ്ദേഹത്തിൻ്റെ നില ഗുരുതരമാണ്.

നാട്ടുകാരാണ് ആദ്യമെത്തി ബസിനുള്ളില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചത്. തഞ്ചാവൂരില്‍ നിന്ന് എത്തിയവരാണ് ബസിലുണ്ടായിരുന്നതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

ബസ് വളവ് തിരിഞ്ഞുവരുമ്പോള്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും പിന്നാലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുമെത്തി. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനായി വേണ്ട നിര്‍ദേശങ്ങൾ ജില്ലാ ഭരണകൂടവും നല്‍കി.

0 Comments

Headline