banner

എയര്‍ ഇന്ത്യ വിമാനത്തിലെ ശുചിമുറിയില്‍ പുകവലിച്ചതിന് യാത്രക്കാരനെതിരെ കേസ്

എയര്‍ ഇന്ത്യ വിമാനത്തിലെ ശുചിമുറിയില്‍ പുകവലിച്ചതിന് യാത്രക്കാരനെതിരെ കേസ്. മാര്‍ച്ച്‌ 4ന് കൊല്‍ക്കത്ത-ഡല്‍ഹി വിമാനത്തിലാണ് സംഭവം. അനില്‍ മീണ എന്ന യാത്രക്കാരനെതിരെയാണ് കേസെടുത്തത്.

സംഭവത്തെക്കുറിച്ച്‌ ഡല്‍ഹി എടിസിയെ അറിയിക്കുകയും വിമാനം ഐജിഐ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ശേഷം യാത്രക്കാരനെ ഡല്‍ഹി പൊലീസിന് കൈമാറുകയും ചെയ്തു. ചോദ്യം ചെയ്യലില്‍, താന്‍ ഒരു ചെയിന്‍ സ്‌മോക്കറാണെന്ന് അനില്‍ മീണ പറഞ്ഞതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

കഴിഞ്ഞദിവസം ന്യൂയോര്‍ക്ക്-ഡല്‍ഹി അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ സഹയാത്രികന്റെ മേല്‍ മൂത്രമൊഴിച്ചെന്നാരോപിച്ച്‌ ഒരു വിദ്യാര്‍ത്ഥിക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു.

إرسال تعليق

0 تعليقات