banner

ലാലു പ്രസാദ് യാദവിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്

പട്ന : ആര്‍ജെഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. പട്നയിലെ വീട്ടിലാണ് റെയ്ഡ്. തൊഴിലിനായി ഭൂമി എഴുതി വാങ്ങിയെന്ന ആരോപണത്തിലാണ് റെയ്ഡ്. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ആര്‍ജെഡി ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രിക്ക് കത്ത് എഴുതിയിരുന്നു. 

അതേസമയം ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും വസതിയിൽ എത്തിയിരുന്നു. സിബിഐ ഉദ്യോഗസ്ഥർ റാബ്‌റി ദേവിയുടെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിനാണ് ലാലു പ്രസാദ്, റാബ്‌റി ദേവി, ഇവരുടെ മകൾ മിസാ ഭാരതി എന്നിവർക്കും മറ്റ് 13 പേർക്കുമെതിരെ ഭൂമി തട്ടിപ്പ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്.

إرسال تعليق

0 تعليقات