banner

വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി കേന്ദ്രം

ന്യൂഡൽഹി ( Ashtamudy Live News ) : വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര സർക്കാർ നീട്ടി. 

നിയമ മന്ത്രാലയത്തിന്‍റെ പുതിയ വിജ്ഞാപനം അനുസരിച്ച് 2024 മാർച്ച് 31വരെ ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കാം. നേരത്തെ, 2023 ഏപ്രിൽ ഒന്നു വരെയായിരുന്നു സമയപരിധി.

വോട്ടർപട്ടികയിലെ വിവരങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിനും ഒന്നിലധികം നിയോജക മണ്ഡലങ്ങളിൽ ഒരേ വ്യക്തിയുടെ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് തിരിച്ചറിയാനും വോട്ടർ ഐഡിയും ആധാറാർ കാർഡും ബന്ധിപ്പിക്കുന്നതിലൂടെ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു.

ഓൺലൈനായി വോട്ടർ ഐഡിയും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നവിധം...

നാഷണൽ വോട്ടേഴ്‌സ് സർവീസ് പോർട്ടലിന്റെ (NVSP) ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക
പോർട്ടലിൽ ലോഗിൻ ചെയ്യുക
'Search in Electoral Roll' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

വിവരങ്ങൾ നൽകിയ ശേഷം ആധാർ നമ്പർ നൽകുക

തുടർന്ന് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലോ ഇമെയിലിലോ ഒ.ടി.പി ലഭിക്കും

ഒ.ടി.പി നൽകിയ ശേഷം Submit ബട്ടൺ ക്ലിക്ക് ചെയ്യുക, ഇതോടെ രജിസ്ട്രഷൻ നടപടികൾ പൂർത്തിയാവും

Post a Comment

0 Comments