ചാറ്റ്ജിപിടി യുപിഎസ്സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയിൽ പരാജയപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2022ലെ യുപിഎസ്‌സി പ്രിലിംസിന്റെ ചോദ്യപേപ്പർ 1 (സെറ്റ് എ) യിൽ നിന്നുള്ള 100ൽ 54 ചോദ്യങ്ങൾക്ക് മാത്രമേ എഐ ചാറ്റ്ബോട്ടിന് ഉത്തരം നൽകാന്‍ കഴിഞ്ഞുള്ളൂവെന്നാണ് വിവരം. കഴിഞ്ഞ വർഷത്തെ കട്ട് ഓഫ് കണക്കിലെടുത്താല്‍ ഈ പരീക്ഷയില്‍ ചാറ്റ് ജിപിടി പരാജയപ്പെട്ടു.2021-ന് ശേഷമുള്ള ലോകത്തെയും സംഭവങ്ങളെയും കുറിച്ച് ചാറ്റ് ജിപിടികത്ക് പരിമിതമായ അറിവ് മാത്രമേയുള്ളൂവെന്ന് ഈ ചാറ്റ് ടൂളിന്‍റെ നിര്‍മ്മാതാക്കളായ ഓപ്പണ്‍ എഐ അവകാശപ്പെടുന്നുണ്ട്.
യു.പി.എസ്.സി നടത്തിയ ചാറ്റ് ജി.പി.റ്റി സിവിൽ സർവീസസ് പരീക്ഷയിൽ പരാജയപ്പെട്ടു
ഇന്ത്യയിലെ ഏറ്റവും കഠിനമായ മത്സര പരീക്ഷകളില്‍ ഒന്നാണ് യുപിഎസ്സി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷ. ഏറ്റവും പുതിയ വാര്‍ത്ത പ്രകാരം ഇപ്പോള്‍ തരംഗമായിരിക്കുന്ന എഐ ചാറ്റ്ബോട്ട് ചാറ്റ് ജിപിടി ഈ പരീക്ഷയില്‍ പരാജയപ്പെട്ടിരിക്കുകയാണ്. ചാറ്റ്ജിപിടി (ചാറ്റ് ജനറേറ്റീവ് പ്രീ-ട്രെയിൻഡ് ട്രാൻസ്ഫോർമർ) നല്‍കുന്ന ചോദ്യങ്ങള്‍ വിശദമായി മനുഷ്യന്‍ പ്രതികരിക്കും പോലെ മറുപടി നല്‍കുന്ന എഐ ടൂളാണ്.
0 Comments