banner

താലപ്പൊലി ഘോഷയാത്രയിൽ ചെഗുവേരയും പി ജയരാജനും; കണ്ണൂരിലെ പാര്‍ട്ടിയില്‍ വീണ്ടും വിവാദം

കതിരൂര്‍ കുരുംബക്കാവിലെ കലശം വരവില്‍ സി പിഎം മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ചിത്രം ഉള്‍പ്പെടുത്തിയത് വലിയ വിവാദം സൃഷ്ടിക്കുന്നു. കൂരുംബക്കാവിലെ ഉല്‍വസത്തിന്റെ ഭാഗമായ താലപ്പൊലി ഘോഷയാത്രയിലാണ് കലശം വരവ് എന്ന ചടങ്ങുള്ളത്. ഇതിനിടയിലാണ് പാട്യത്തെ സി പി എമ്മുകാര്‍ പി ജയരാജന്റെ ചിത്രം കൂടി ഉള്‍പ്പെടുത്തിയത്.

വ്യക്തിആരാധനയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും വന്‍ വിമര്‍ശനങ്ങളും താക്കീതും നേരിട്ട വ്യക്തിയാണ് പി ജയരാജന്‍. കണ്ണൂരിലെ ചെന്താരകം എന്ന വിശേഷണവും പി ജയരാജനെക്കുറിച്ചുള്ള വീരഗാഥകളും നാടാകെ പരക്കാന്‍ തുടങ്ങിയപ്പോള്‍ പിണറായി വിജയന്‍ തന്നെ നേരിട്ട് ഇടപെട്ടാണ് പി ജയരാജനെ മൂലക്കിരുത്തിയത് .

അതേ സമയം വിശ്വാസം രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നതിനോട് പാര്‍ട്ടിക്ക് യോജിപ്പില്ലന്നാണ് സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചത്. വിശ്വാസവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തേണ്ടതില്ല. നേതാക്കളുടെ ചിത്രങ്ങളൊക്കെ വിശ്വാസപരമായ ചടങ്ങുകളില്‍ നേതാക്കളുടെ ചിത്രങ്ങള്‍ വരുന്നത് ഉചിതമല്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments