ചെന്നൈ : ചെന്നൈ- കോയമ്പത്തൂർ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്‍റെ പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയായി. അഞ്ച് മണിക്കൂറും 38 മിനിറ്റും കൊണ്ട് ട്രെയിന്‍ കോയമ്പത്തൂരിലെത്തിയെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. സര്‍വിസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ എട്ടിന് ഫ്ലാഗ്ഓഫ് ചെയ്യും.
വ്യാഴാഴ്ച പുലര്‍ച്ചെ 5.40നാണ് ട്രെയിന്‍ ചെന്നൈയില്‍ നിന്ന് പുറപ്പെട്ടത്. 11.40നാണ് കോയമ്പത്തൂരിൽ എത്തേണ്ടിയിരുന്നത്. എന്നാല്‍ 11.18ന് കോയമ്പത്തൂരിലെത്തി. ഒരു എക്‌സിക്യൂട്ടിവ് കോച്ച് അടക്കം എട്ട് കോച്ചുകളിലായി 536 സീറ്റുകളാണുണ്ടായിരുന്നത്.
ബുധനാഴ്ചകളിലൊഴികെ കോയമ്പത്തൂരില്‍നിന്ന് ദിവസവും രാവിലെ ആറിന് പുറപ്പെടുന്ന ട്രെയിന്‍ 12.10ന് ചെന്നൈയിലെത്തും. ചെന്നൈയില്‍നിന്ന് 2.20ന് തിരിച്ച് രാത്രി എട്ടരക്ക് കോയമ്പത്തൂരിലെത്തും. തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട എന്നിവിടങ്ങളില്‍ മാത്രമാണ് സ്റ്റോപ്.
0 Comments