banner

കൊല്ലത്ത് കേന്ദ്ര നയങ്ങളില്‍ പ്രതിഷേധിച്ച് സിഐടിയു പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കൊല്ലം : കശുവണ്ടി മേഖലയെ തകര്‍ക്കാന്‍ കേന്ദ്രഗവണ്‍മെന്‍റ് സ്വീകരിക്കുന്ന നയങ്ങളില്‍ പ്രതിഷേധിച്ചും, പാചക വാതക വിലവര്‍ദ്ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കാഷ്യു വര്‍ക്കേഴ്സ് സെന്‍റര്‍ (സിഐടിയു) ന്‍റെ നേതൃത്വത്തില്‍ ഫാക്ടറി ഗേറ്റിന് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. 

സംസ്ഥാനത്ത് നിരവധി കശുവണ്ടി ഫാക്ടറികള്‍ക്ക് മുമ്പില്‍ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും നടത്തി.
ഇടമുളയ്ക്കല്‍ കാഷ്യു കോര്‍പ്പറേഷന്‍ ഫാക്ടറി പടിയ്ക്കലിലെ യോഗം കാഷ്യു കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്.ജയമോഹന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.ബാബു പണിക്കര്‍ പ്രസംഗിച്ചു.

إرسال تعليق

0 تعليقات