ന്യൂഡൽഹി : ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് പീസ് എന്ന സംഘടന 2022ലെ ഏറ്റവും അപകടകാരികളായ 20 ഭീകരസംഘടനങ്ങളുടെ പട്ടിക പുറത്തുവിട്ടു. അതില്‍ 12-ാം സ്ഥാനത്തിന് വന്നിരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയാണ്. ഈ പട്ടികയുടെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ ഭീകരസംഘടന ഐസിസ് ആണ്. രണ്ടാം സ്ഥാനം സൊമാലിയയിലെ അല്‍-ഷബാബ് എന്ന തീവ്രവാദ സംഘടനയ്ക്കാണ് .
ഇത് കൂടാതെ ഈ പട്ടികയിലുള്ള 20 ഭീകരസംഘടനങ്ങള്‍ മൂലം മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണവും കൊടുത്തിട്ടുണ്ട്. ഇവര്‍ എത്ര ആക്രമണം നടത്തിയെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ 39 പേരുടെ മരണത്തിന് കാരണമായിട്ടുണ്ട്. പാകിസ്ഥാനിലെ ലഷ്‌കര്‍ ഇ തൊയ്ബ എന്ന ഭീകരവാദ സംഘടന 16-ാംസ്ഥാനത്താണ്.
0 Comments