banner

കൊല്ലത്ത് മഫ്തിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥർ വീട്ടിൽ കയറി സ്ത്രീകളോട് അതിക്രമം കാണിച്ചതായി പരാതി; ചോദ്യം ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ നടന്നതിങ്ങനെ!!!

കൊല്ലം കരിക്കോട് മഫ്തിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥർ വീട്ടിൽ കയറി സ്ത്രീകളോട് അതിക്രമം കാണിച്ചതായി പരാതി. കുണ്ടറ പോലീസ് സ്റ്റേഷനിലെ 3  ഉദ്യോഗസ്ഥർക്കെതിരെയാണ് ആരോപണം ഉയർന്നിട്ടുള്ളത്.
വിവരം ചോദിച്ചറിയാനെത്തിയ സമീപവാസിയായ സിനി ലാൽ എന്നയാളെ പോലീസ് ക്രൂരമായി മർദ്ദിച്ചുവെന്നും കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തെന്നും ആക്ഷേപം.

എന്നാൽ ക്രിമിനൽ കേസ് പ്രതിയെ തേടിയുള്ള പരിശോധനക്കിടെ സമീപത്തെ വീട്ടുകാർ തങ്ങളെ തടഞ്ഞു വെക്കുകയും മർദ്ധിക്കുകയും ചെയ്തെന്നാണ് പോലീസിന്റെ വാദം. കോടതി സിനി ലാലിനെ പതിനാലു ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. സംവത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് പോലീസിന് കോടതി നിർദ്ദേശം നൽകി. അതേ സമയം, യുവാവിനെ കോടതിയിൽ ഹാജരാക്കിയതോടെ ജാമ്യം നൽകാൻ കോടതി തയ്യാറായതായും ഇത് മനസ്സിലാക്കിയ പോലീസ് ജില്ലയിലെ തെന്മലയിലെ യുവാവിനെതിരെയുള്ള മറ്റൊരു കേസ് കോടതിയിൽ ഉന്നയിച്ച് ജാമ്യത്തെ എതിക്കുകയായിരുന്നുവെന്നും ബന്ധപ്പെട്ട വ്യത്തങ്ങൾ ആരോപിക്കുന്നു. 

കഴിഞ്ഞ ദിവസം രാത്രിയാണ് യൂണിഫോം ധരിക്കാത്ത 3 പോലീസ് ഉദ്യോഗസ്ഥർ സമീപത്തെ വീട്ടിൽ നിന്നും പ്രതിയെ പിടിക്കാനെന്ന് പറഞ്ഞു കരിക്കോട് ടി കെ എം ആർട്സ് കോളേജിന് എതിർ വശത്തുള്ള അലി മനസിലിൽ എത്തിയത്.
ആ സമയത്ത് സ്ത്രീകളും കുട്ടികളും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു.
വീട്ടിൽ അതിക്രമിച്ചു കയറിയ പോലീസ് ഉദ്യോഗസ്ഥരോട് കാര്യം തിരക്കിയതോടെ തട്ടി കയറുകയായിരുന്നുവെന്ന് സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്ന സ്ത്രീകൾ പറഞ്ഞു.

ബഹളം കേട്ട് സമീപവാസിയായ സിനിലാൽ സ്ഥലത്തെത്തി ഐ ഡി കാർഡ് കാണിക്കാൻ ആവിശ്യപ്പെട്ടത്തോടെ പോലീസ് സിനി ലാലിനെ ആക്രമിച്ചുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

തുടർന്ന് യൂണിഫോം ധരിച്ച പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പോലീസ് ഉദ്യോഗസ്ഥരെ മർദ്ധിച്ചുവെന്നാരോപിച്ചു സിനി ലാലിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
7 ഓളം വകുപ്പുകൾ ചുമത്തിയാണ് സിനിലാലിനെതിരെ കിളികൊല്ലൂർ പോലീസ് കേസെടുത്തിരിക്കുന്നത്.
അതിക്രമിച്ചു കയറിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വീട്ട് ഉടമസ്ഥരായ സ്ത്രീകളും പരാതി നൽകിയിട്ടുണ്ട്.
അതേ സമരം കുണ്ടറ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിലെ പ്രതിയെ തിരഞ്ഞെതിയ പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞു വെച്ചതിനും മർദ്ദിച്ചതിനുമാണ് സിനി ലാലിനെതിരെ കേസെടുത്തിരിക്കുന്നതെന്നായിരുന്നു സംഭവത്തിൽ പോലീസിന്റെ വിശദീകരണം.

Post a Comment

0 Comments